Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Timothy 3 >> 

1ഒരുവൻ അദ്ധ്യക്ഷസ്ഥാനം ഇഷ്ടപ്പെടുന്നു എങ്കിൽ നല്ല പ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യമായ കാര്യം ആകുന്നു.

2എന്നാൽ അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും മിതവാദിയും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം;

3മദ്യപാനിയും കലഹക്കാരനും അരുത്; ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും

4സ്വന്തകുടുംബത്തെ നന്നായി നിയന്ത്രിക്കുന്നവനും പരിപാലിക്കുന്നവനും, മക്കൾ പൂർണ്ണബഹുമാനത്തോടെ തന്നെ അനുസരിക്കുന്നവരും ആയിരിക്കേണം.

5സ്വന്തകുടുംബത്തെ നിയന്ത്രിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

6നിഗളിയായി തീർന്ന്, പിശാചിനു വന്നു ഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതുതായി ഈ മാർഗത്തിൽ ചേർന്ന് ശിഷ്യനായവനും അരുത്.

7പിശാചിന്റെ കണിയിലും കളങ്കങ്ങളിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.

8അവ്വണ്ണം സഭാ ശുശ്രൂഷകന്മാർ അന്തസ്സുറ്റവരും; സത്യസന്ധമായി സംസാരിക്കുന്നവരും ആയിരിക്കേണം; മദ്യപന്മാരും അത്യാഗ്രഹികളും അരുത്.

9അവർ വിശ്വാസത്താൽ പ്രകാശിതമാക്കപ്പെട്ട യാഥാർത്ഥ്യങ്ങൾ ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.

10അവർ ആദ്യം അംഗീകാരം പ്രാപിക്കുകയും; അനിന്ദ്യരായി വെളിപ്പെടുകയും ചെയ്താൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.

11അവ്വണ്ണം സ്ത്രീകളും അന്തസുറ്റവരായി ഏഷണി പറയാതെ മിതത്വമുള്ളവരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.

12ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി നിയന്ത്രിക്കുന്നവരും ആയിരിക്കേണം.

13നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു തന്നേ നല്ല അടിസ്ഥാനവും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.

14ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുകയും ഇവ എഴുതുകയും ചെയ്യുന്നു;

15താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയുവാനായി എഴുതുന്നു.

16ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു എന്നു ഞങ്ങൾ ഒരു മനസ്സോടെ അംഗീകരിക്കുന്നു.



 <<  1 Timothy 3 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran