Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  James 3 >> 

1സഹോദരന്മാരേ, നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്. അവർക്കാണ് അധികം ശിക്ഷാവിധി വരുന്നത്.

2നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ട് നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.

3കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.

4കപ്പൽ എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു.

5അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. ഒരു ചെറിയ തീപ്പൊരി വലിയ കാടു കത്തിക്കുന്നു;

6അതെ നാവു ഒരു തീ ആകുന്നു; അനീതിയുടെ കൂമ്പാരം തന്നെ. അങ്ങിനെ അവയവങ്ങളിൽ ഒന്നായ് നാവും ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിരീതികളെ ചാമ്പലാക്കുകയും ചെയ്യുന്നു. നരകത്തിലെ തീയാൽ തന്നെ. എല്ലാ തരം മൃഗങ്ങളൂം, പക്ഷികളും, ഇഴജാതിക്കളും, ജലജന്തുക്കളും ഇണങ്ങുന്നു;

7മനുഷ്യർ അവയെ മെരുക്കിയെടുത്തുമൊരിക്കുന്നു.

8നാവിനെയോ മനുഷ്യക്കാർക്കും മെരുക്കാൻ സാധ്യമല്ല; അത് അടക്കാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.

9അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.

10ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല.

11ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുവെള്ളവും പുറപ്പെട്ടു വരികയില്ല.

12സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും, മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുകയില്ല. ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.

13നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ തന്റെ പ്രവർത്തികളാൽ ഉത്തമ ജീവിതം കാണിക്കട്ടെ.

14എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടത്തുള്ള അസൂയയും പിണക്കവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറകയുമരുത്.

15ഇതു ഉയരത്തിൽ നിന്ന് വരുന്ന ജ്ഞാനമല്ല, ലൗകീകവും പ്രകൃതിദത്തവും പൈശാചികവും ആയതത്രേ.

16അസൂയയും പിണക്കവും ഉള്ളേടത്ത് കലക്കവും സകല ദുഷ്പ്രവർത്തിയും ഉണ്ട്.

17ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

18എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ചു നീതി എന്ന ഫലം കൊയ്യും.



 <<  James 3 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran