Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Titus 3 >> 

1ഭരണകർത്താക്കൾക്കും അധികാരികൾക്കും കീഴടങ്ങി ന്യായാധിപരെ അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും

2ആരെയും കുറിച്ച് ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.

3മുമ്പെ നാമും ഭോഷന്മാരും അനുസരണമില്ലാത്തവരും ചതിക്കപ്പെട്ടവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും നിന്ദിതരും അന്യോന്യം വെറുക്കുന്നവരും ആയിരുന്നുവല്ലോ.

4എന്നാൽ അതിനു ശേഷമോ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യനോടുള്ള സ്നേഹവും ഉദിച്ചു വന്നു.

5അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കാരുണ്യം കൊണ്ടും വീണ്ടും ജനനത്തിന്റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടുമത്രേ രക്ഷിച്ചതു്.

6നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്

7നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമുഖാന്തരം ദൈവം നമ്മുടെമേൽ പരിശുദ്ധാത്മാവിനെ ധാരാളമായി പകർന്നു.

8ഈ വചനം വിശ്വാസയോഗ്യം; ദൈവം തന്നിൽ വിശ്വസിച്ചവർക്ക് വെച്ചിരിക്കുന്ന സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചുപറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്കു് ഉപകാരവും ആകുന്നു.

9മൂഢതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്കു. ഇവ നിഷ്പ്രയോജനവും വ്യർത്ഥവുമല്ലോ.

10നിങ്ങൾക്കിടയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നുരണ്ട് വട്ടം ശാസിച്ചശേഷം അവനെ തള്ളികളയുക;

11ഇങ്ങനെയുള്ളവൻ വക്രബുദ്ധിയായി പാപം ചെയ്ത് തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്കു് അറിയാമല്ലോ.

12ഞാൻ അർത്തെമാസിനേയോ തിഹിക്കൊസിനേയോ അങ്ങോട്ടു അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നോട് ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.

13ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ആവശ്യമുള്ളതെല്ലാം നൽകി യാത്ര അയയ്ക്കാൻ ഉത്സാഹിക്ക.

14നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സഹായിക്കേണ്ടതിന് സൽപ്രവൃത്തികൾക്കു് മുമ്പരായിരിപ്പാൻ പഠിക്കട്ടെ.

15എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു് വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്ക് വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.



 <<  Titus 3 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran