Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Ephesians 1 >> 

1ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവരായി എഫെസോസിലുള്ള വിശുദ്ധർക്ക് എഴുതുന്നത്:

2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.

4നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, ദൈവം ക്രിസ്തുവിൽ വിശ്വസിക്കുന്നവരായ നമ്മെ ലോകസ്ഥാപനത്തിന്നു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.

5തിരുഹിതത്തിന്റെ പ്രസാദപ്രകാരം, യേശുക്രിസ്തുമുഖാന്തരം ദൈവം നമ്മെ ദത്തെടുക്കുകയും,

6ക്രിസ്തുവിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ;

7അവനു പ്രിയനായ യേശുക്രിസ്തുവിൽ നമുക്കു തന്റെ രക്തത്താൽ പാപങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

8അത് അവൻ ധാരാളമായി കാണിച്ച കൃപയാൽ നമുക്കു സകല ജ്ഞാനവും വിവേകവുമായി ലഭിച്ചിരിക്കുന്നു.

9ദൈവം തന്റെ ഹിതപ്രകാരം നമുക്ക് അറിയിച്ചു തന്ന ഈ മർമ്മത്തിന്റെ പദ്ധതി ക്രിസ്തുവിലൂടെ നമുക്കു പ്രകടമാക്കി തന്നു.

10അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും പിന്നെയും ക്രിസ്തുവിനു കീഴിൽ ഒന്നായിച്ചേർക്ക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥക്കുവേണ്ടി തന്നേ.

11അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം തിരഞ്ഞെടുക്കപ്പെടുകയും മുൻനിയമിക്കപ്പെടുകയും ചെയ്തു.

12ക്രിസ്തുവിൽ മുന്നമേ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായി നിലനിൽക്കേണ്ടതിനു തന്നേ.

13ക്രിസ്തുമുഖാന്തരം നിങ്ങളും രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്

14തന്റെ സ്വന്തജനമായ നാം വീണ്ടെടുപ്പും മഹത്വത്തിന്റെ പുകഴ്ചെയും പ്രാപിക്കുന്നതുവരെ നമ്മുടെ അവകാശത്തിന്റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടും ഇരിക്കുന്നു.

15അതുനിമിത്തം നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു,

16നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്യുകയും എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർക്കുകയും ചെയ്യുന്നു.

17നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ വെളിപ്പാടും ജ്ഞാനത്തിന്റെ ആത്മാവിനെയും തരേണ്ടതിന്നും

18നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു, അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും, വിശുദ്ധരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും

19അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ പ്രവൃത്തിയാൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.

20ഈ ശക്തി തന്നേ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു

21എല്ലാ വാഴ്ചെക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും

22സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സവ്വത്തിന്നും മീതെ തലയാക്കി

23എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു.



 <<  Ephesians 1 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran